Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vandalise

കോളജിലെ വാലന്‍റൈന്‍സ് ഡേ ആഘോഷവേദി അടിച്ചുതകര്‍ത്ത് ബജ്‌രംഗ്ദൾ പ്രവർത്തകർ

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബജ്‌രംഗ്ദൾ പ്രവര്‍ത്തകര്‍ വാലന്‍റൈന്‍സ് ഡേ ആഘോഷവേദി അടിച്ചുതകര്‍ത്തു. ഇന്‍ഡോറിലെ നാര്‍സി മുന്‍ജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വിദ്യാർഥികളുടെ വാലന്‍റൈന്‍സ് ഡേ ആഘോഷവേദി ബജ്‌രംഗ്ദൾ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്.

പരിപാടിയില്‍ അശ്ലീലം കലര്‍ത്തി എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അതിക്രമം. വേദി അടിച്ചുതകര്‍ത്തതിനോടൊപ്പം വിദ്യാർഥികളെ മര്‍ദിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

വിദ്യാർഥികള്‍ കോളേജിന്‍റെ ഒരു ഭാഗത്ത് പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നു. ഇതിനു പിന്നാലെ ഒരു കൂട്ടം ആളുകള്‍ അതിക്രമിച്ച് കയറി അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. അക്രമികള്‍ ക്യാമ്പസിനകത്ത് പ്രവേശിക്കുന്നതിന്‍റെയും വസ്തുവകകള്‍ നശിപ്പിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Latest News

Corehub Up